Sabarimala | പ്രതിഷേധങ്ങൾക്കൊടുവിൽ ദർശനം നടത്താനാവാതെ മനിതി സംഘം മലയിറങ്ങി

2018-12-23 56

ശബരിമലയിൽ കനത്ത പ്രതിഷേധങ്ങൾക്ക് ശേഷം ദർശനത്തിനെത്തിയ മനീതി സംഘം അവസാനം മലയിറങ്ങി. പോലീസ് തങ്ങളെ നിർബന്ധിച്ച് തിരിച്ചയയ്ക്കുന്നു എന്നാണ് മനിതി സംഘം പറഞ്ഞത്. എന്നാൽ ഇവർ സ്വന്തം ഇഷ്ടപ്രകാരം തിരിച്ചു പോകുന്നു എന്നാണ് പോലീസ് പറയുന്നത്. സർക്കാർ സൗകര്യമൊരുക്കും എന്ന് രേഖാമൂലം ഉറപ്പുനൽകി എന്നു പറഞ്ഞാണ് ഇവർ ദർശനത്തിനെത്തിയത്. പ്രതിഷേധം നടത്തിയ ഭക്തരെ പോലീസ് അറസ്റ്റ് ചെയ്ത നീക്കിയതോടെ ഇവർ മല കയറാൻ തുടങ്ങുകയായിരുന്നു. എന്നാൽ ഇവർ മലകയറാൻ തുടങ്ങിയതോടെ വൻ പ്രതിഷേധവുമായി ഒരുകൂട്ടം ഭക്തർ എത്തിയതിനെ തുടർന്ന് പോലീസും മനീതി സംഘവും അടക്കം ഗാർഡ് റൂമിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇവർ മലയിറങ്ങാൻ തീരുമാനിച്ചത്. എന്നാൽ തങ്ങൾ വീണ്ടും തിരിച്ചെത്തുമെന്നും മനീതി സംഘം അറിയിച്ചിട്ടുണ്ട്.

Videos similaires